തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം ഭൂ​രി​പ​ക്ഷ​ഹി​തം ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ലെ​ന്ന് പ്ര​ണ​ബ് മു​ഖ​ര്‍​ജി


ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം സ്ഥി​ര​ത​യാ​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് നല്‍കുന്നതെന്ന് മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി . ഭൂ​രി​പ​ക്ഷം ഭൂ​രി​പ​ക്ഷ​ഹി​തം ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ലെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സംസാരിക്കുകയായിരുന്നു പ്ര​ണ​ബ് മു​ഖ​ര്‍​ജി .

'തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഭൂ​രി​പ​ക്ഷം സ്ഥി​ര​ത​യാ​ര്‍​ന്ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. ഭൂ​രി​പ​ക്ഷ​ഹി​തം ന​ട​പ്പാ​ക്കാ​നു​ള്ള അ​വ​കാ​ശ​മ​ല്ല ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. പാ​ര്‍​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ന്ത​സ​ത്ത‍​യും സ​ന്ദേ​ശ​വും അതാണ്‌ '- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

' 1952 മു​ത​ല്‍ വി​വി​ധ പാ​ര്‍​ട്ടി​ക​ള്‍​ക്ക് വ​ലി​യ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ള്‍ നല്‍കിയിട്ടുണ്ട് .എന്നാല്‍ ആ​ര്‍​ക്കും 50 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ട് വി​ഹി​തം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും' പ്ര​ണ​ബ് മു​ഖ​ര്‍​ജി ചൂ​ണ്ടി​ക്കാ​ട്ടി.