തൃശൂരില്‍ കര്‍ഷകന്റെ ആത്മഹത്യ; കളക്ടറോട് റിപ്പോര്‍ട്ട് തേടിയതായി കൃഷി മന്ത്രി
തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. ചെറിയ വായ്പകളുടെ പേരില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്ന ബാങ്കുകളുടെ നിലപാട് ശരിയല്ലെന്നും ഇത്തരം മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിക്കുന്ന ബാങ്കുകളുമായി സര്‍ക്കാര്‍ യാതൊരു സഹകരണത്തിനും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കടബാധ്യതയെ തുടര്‍ന്ന് തൃശൂര്‍ മരോട്ടിച്ചാലിലാണ് ഔസേപ്പ് എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. മരോട്ടിച്ചാല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്ന് 75000 രൂപയും, തൃശൂര്‍ ഗ്രാമീണ് ബാങ്കില്‍ നിന്ന് 50000 രൂപയും ഔസേപ്പ് കാര്‍ഷികാവശ്യാര്‍ത്ഥം വായ്പയെടുത്തിരുന്നു. രണ്ടു പ്രളയങ്ങളിലുമായി വാഴകൃഷി പൂര്‍ണമായും നശിച്ചതോടെയാണ് തിരിച്ചടവ് മുടങ്ങിയത് .
ഇതിനിടെ പലിശ കുടിശിക തീര്‍ക്കണമെന്നുകാണിച്ച് ബാങ്ക് ഔസേപ്പിന് നോട്ടീസ് അയച്ചു. തുടര്‍ന്നുണ്ടായ മനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്.


0 Comments