ഹര്‍ത്താല്‍ പ്രഖ്യാപനം; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍



കോഴിക്കോട്: ഹര്‍ത്താല്‍ പ്രഖ്യാപനത്തോടനുബന്ധിച്ച്‌ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ അഞ്ചുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തു. പുത്തൂര്‍മഠം സ്വദേശികളായ വാളക്കട മജീദ് (42), തായനാരി അബ്ദുള്ള മൊഹ്‌സിന്‍ (27), പൊയ്യേരി അബ്ദുറഹ്മാന്‍ (54), പെരുമണ്ണ വെള്ളായികോട് ഇരുമ്ബിന്‍ചാത്തില്‍ സിറാജ് (29), പെരുമണ്ണ കാട്ടുപീടിയേക്കല്‍ കുഞ്ഞാപ്പു (44) എന്നിവരെയാണ് മുന്‍കരുതലായി അറസ്റ്റുചെയ്തത്.

തുടര്‍ന്ന് ഇവരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടയച്ചു.