മികച്ച ഭരണം ; തമിഴ്‌നാട് ഒന്നാമത് കേരളം എട്ടാമത്



ന്യൂഡല്‍ഹി: ഇന്ത്യയില്‍ മികച്ച ഭരണ സംവിധാനമുള്ള സംസ്ഥാനങ്ങളില്‍ തമിഴ്നാടിന് ഒന്നാം സ്ഥാനം. കേന്ദ്ര പേഴ്സണല്‍‌ മന്ത്രാലയം പുറത്ത് വിട്ട പട്ടികയില്‍ കേരളം എട്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയും കര്‍ണാടകയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

വലിയ സംസ്ഥാനങ്ങള്‍, വടക്ക് കിഴക്കന്‍- മലയോര സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിങ്ങനെ മൂന്ന് തട്ടുകളായി തിരിച്ചാണ് സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഭരണസംവിധാനങ്ങളെ വിലയിരുത്തിയത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് തമിഴ്നാട്. വടക്കുകിഴക്കന്‍-മലയോര വിഭാഗത്തില്‍ ഹിമാചല്‍ പ്രദേശും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ പോണ്ടിച്ചേരിയും ഒന്നാമതെത്തി. കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര പ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നതിന് മുന്‍പുള്ള കണക്കുകളാണിത്.
ഭരണസംവിധാനം, സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വീകരിച്ച വിവിധ ഇടപെടലുകളുടെ സ്വാധീനം എന്നിവ വിലയിരുത്തിയാണ് ‌ഭരണ സൂചിക തയ്യാറാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനങ്ങളിലെ സദ്ഭരണത്തിന്റെ അവസ്ഥയെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ നിലവില്‍ ഏകീകൃത സൂചികയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വലിയ സംസ്ഥാനങ്ങളും സ്കോറും

തമിഴ്നാട് - 5.62
മഹാരാഷ്ട്ര - 5.40
കര്‍ണാടക - 5.10
ഛത്തീസ്ഗഢ് - 5.05
ആന്ധ്രപ്രദേശ് - 5.05
ഗുജറാത്ത് - 5.04
ഹരിയാന - 5.00
കേരളം - 4.98
മദ്ധ്യപ്രദേശ് - 4.85
പശ്ചിമ ബംഗാള്‍ - 4.84
തെലങ്കാന - 4. 83
രാജസ്ഥാന്‍ - 4.80
പഞ്ചാബ് - 4.57
ഒഡിഷ - 4.44
ബീഹാര്‍ - 4.40
ഗോവ - 4.29
ഉത്തര്‍പ്രദേശ് - 4.25
ജാര്‍ഖണ്ഡ് - 4.23
കേന്ദ്ര ഭരണപ്രദേശങ്ങളും സ്കോറും

പോണ്ടിച്ചേരി - 4.69
ചണ്ഡിഗഢ് - 4.68
ഡല്‍ഹി - 4.39
ദാമന്‍ ദിയു - 4.33
ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ - 4.12
ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി - 3.12
ലക്ഷ്വദ്വീപ് - 2.97


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും സ്കോറും

ഹിമാചല്‍ പ്രദേശ് - 5.22
ഉത്തരാഖണ്ഡ് - 4.87
ത്രിപുര - 4.50
മിസോറാം - 4.41
സിക്കിം - 4.21
അസാം - 4.07
ജമ്മു കാശ്മീര്‍ - 4.04
മണിപ്പൂര്‍ - 3.93
മേഘാലയ - 3.81
നാഗാലാന്‍ഡ് - 3.55
അരുണാചല്‍ പ്രദേശ് - 3.03