ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
ചെരിപ്പുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ട് വന്ന 100 ഗ്രാം കഞ്ചാവ് വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. അട്ടപ്പള്ളം സ്വദേശി കൊച്ചു പറന്പില് വീട്ടില്‍ ക്രിസ്റ്റഫര്‍ (27) ആണ് കഞ്ചാവ് കടത്തിയത്. കുമളി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളാണ് പിടിക്കപ്പെട്ട ക്രിസ്റ്റഫര്‍.
ഇയാളെക്കുറിച്ച് വളരെയധികം പരാതി എക്സൈസിന് ലഭിച്ചിട്ടുണ്ട്. എക്സൈസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വണ്ടിപ്പെരിയാര്‍ റെയിഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഹാപ്പി മോന്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാഫി അരവിന്ദാക്ഷ്, രാജ്കുമാര് , സേവ്യര്‍ , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അനീഷ്, ദീപു, അരുണ്‍ ഒ.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.


0 Comments