വനിത നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരം; അപേക്ഷിക്കാം ഡിസംബര്‍ 19 വരെ
സൗദി അറേബ്യയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം. സൗദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കും. ബി.എസ്‌സി., എം.എസ്‌സി., പിഎച്ച്.ഡി യോഗ്യതയുള്ള വനിത നഴ്‌സുമാര്‍ക്കാണ് അവസരം. കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് (മുതിര്‍ന്നവര്‍, കുട്ടികള്‍, നിയോനാറ്റല്‍), കാര്‍ഡിയാക് സര്‍ജറി, എമര്‍ജന്‍സി, ഓങ്കോളജി വിഭാഗങ്ങളിലാണ് ഒഴിവ്.
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പട്ടിക പ്രകാരം ഡിസംബര്‍ 23 മുതല്‍ 27 വരെ കൊച്ചിയിലും, ബെംഗളൂരുവിലും അഭിമുഖം നടക്കും. താല്പര്യമുള്ളവര്‍ www.norkaroots.org യില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി - ഡിസംബര്‍ 19.
കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ സേവനം ലഭിക്കും.
0 Comments