പൗരത്വനിയമം ചര്‍ച്ചചെയ്യാന്‍ നിയമസഭ ചേരുന്നു
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം അടക്കം ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച വിളിക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭാ യോഗം ശിപാര്‍ശ ചെയ്തു. രണ്ട് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചത്. മൂന്ന് അജണ്ടകളാണ് സമ്മേളനത്തിലുള്ളത്. സര്‍വകക്ഷി യോഗത്തിന് പിന്നാലെ അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നാണ് ഇൗ തീരുമാനം എടുത്തത്.
ലോക്സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വര്‍ഗ സംവരണം 10 വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നതിന് അംഗീകാരം നല്‍കും. ഇതിനുള്ള പ്രമേയം പാസാക്കും. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നിലനിര്‍ത്തണമെന്ന പ്രമേയവും സമ്മേളനം പാസാക്കും. പുറമെയാണ് പൗരത്വഭേദഗതി നിയമത്തെക്കുറിച്ച ചര്‍ച്ച വരുന്നത്. ഇതിലും പ്രമേയം പാസാക്കും.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും നിയമസഭ വിളിക്കണെമന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി മുതല്‍ സഭ ചേരുേമ്ബാള് ആദ്യം ഗവര്‍ണറുടെ പ്രസംഗം വേണ്ടതുണ്ട്. ഇൗ വര്‍ഷം അവസാന ദിനത്തിലാണ് സഭ എന്നതിനാല്‍ ഗവര്‍ണറുടെ പ്രസംഗം വേണ്ടതില്ല.


0 Comments