ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന സമ്മേളനം കൊടിയിറങ്ങി
കൊല്ലം: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ആശ്രാമം മൈതാനത്തെ കെ.ടി. മാനു മുസ്ലിയാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം സമാപിച്ചു. ജനലക്ഷങ്ങള്‍ പങ്കെടുത്ത സമാപന സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള ജനകീയ പ്രതിഷേധമായിമാറി. പൗരത്വ നിയമവുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേയുള്ള രോഷവും പ്രതിഷേധവും ആദ്യാവസാനം നിറഞ്ഞുനിന്ന സമാപന സമ്മേളനം രാജ്യരക്ഷാ പ്രതിജ്‌ഞയെടുത്ത് പൗരത്വ ഭേദഗതി നിയമത്തിനെരെയുള്ള സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. വൈകിട്ട് 4.30ന് ആരംഭിച്ച സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു.


0 Comments