കോണ്‍വെന്റില്‍നിന്നു കാണാതായ ഇതരസംസ്‌ഥാന യുവതി തൂങ്ങിമരിച്ചനിലയില്‍
മാനന്തവാടി: കോണ്‍വെന്റില്‍നിന്നു കാണാതായ ഇതര സംസ്‌ഥാനക്കാരിയായ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിമൂല സെന്റ് അഗസ്‌റ്റിന്‍ കോണ്‍വെന്റിലെ ജീവനക്കാരി അസം തുംഗ് ബാരി സ്വദേശിനിയായ മേരി(20)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ യുവതിയെ കാണാനില്ലെന്ന് കോണ്‍വെന്റ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ കോണ്‍വെന്റിന് പുറകിലെ തോട്ടത്തിലെ കശുമാവില്‍ മേരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആറുമാസം മുമ്ബാണ് മേരി കോണ്‍വെന്റിലെത്തിയതെന്നും രാത്രിയോടെ കാണാതായതിനെത്തുടര്‍ന്നാണു പോലീസില്‍ പരാതി നല്‍കിയതെന്നും കോണ്‍വെന്റ് അധികൃതര്‍ വ്യക്‌തമാക്കി. മാനന്തവാടി പോലീസ് സ്‌ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.


0 Comments