ഡ​ല്‍​ഹി​യി​ല്‍ മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക്



ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ക​ത്തി​പ്പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍ മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക്. ആറ് ഇടങ്ങളിലാണ് ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മൊ​ബൈ​ല്‍ കോ​ള്‍, എ​സ്‌എം​എ​സ്, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍​ക്കാ​ണ് വി​ല​ക്ക്. മ​ണ്ഡി ഹൗ​സ്, സീ​ലാം​പു​ര്‍, ജാ​ഫ​റാ​ബാ​ദ്, ജാ​മി​യ ന​ഗ​ര്‍, ഷ​ഹീ​ന്‍ ബാ​ഗ്, ബ​വാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ല​ക്ക്.

എ​യ​ര്‍​ടെ​ല്‍, വോ​ഡാ​ഫോ​ണ്‍ ഐ​ഡി​യ, റി​ല​യ​ന്‍​സ് ജി​യോ, ബി​എ​സ്‌എ​ന്‍​എ​ല്‍ സ​ര്‍​വീ​സു​ക​ളാ​ണ് നി​ല​വി​ല്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് മൊ​ബൈ​ല്‍ സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ച​തെ​ന്ന് എ​യ​ര്‍​ടെ​ല്‍ ക​മ്ബ​നി അ​റി​യി​ച്ചു.