ഗോ എയറിന്റെ കണ്ണൂര്‍-ദമാം സര്‍വീസ്‌ 19ന്‌ ആരംഭിച്ചു.ഇന്ന് രാവിലെ





കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിമാനം പറന്ന് ഉയർന്നു.സൗദി അറേബ്യയിലേക്കുള്ള ആദ്യ സര്‍വീസാണിത്‌.
തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലായി ആഴ്‌ചയില്‍ നാലു ദിവസമാണ്‌ കണ്ണൂര്‍-ദമാം-കണ്ണൂര്‍ ഫ്‌െളെറ്റുകളുണ്ടാവുക. എല്ലാമുള്‍പ്പെട്ട ഉദ്‌ഘാടന ഓഫറായി റിട്ടേണ്‍ ടിക്കറ്റിന്‌ 18,981 രൂപയാണ്‌ ഗോഎയര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക്‌.
14 മാസത്തിനുള്ളില്‍ ഒന്‍പതാമത്തെ ഡെസ്‌റ്റിനേഷന്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ ഇതോടെ തങ്ങള്‍ അന്താരാഷ്‌ട്ര നെറ്റ്‌ വര്‍ക്കില്‍ തങ്ങളുടെ നില സുസ്‌ഥാപിതമാക്കുകയാണെന്ന്‌ ഗോഎയര്‍ മാനേജിങ്‌ ഡയറക്‌ടര്‍ ജേഹ്‌ വാഡിയ പറഞ്ഞു. ജി8 59 ഫ്‌െളെറ്റ്‌ കണ്ണൂരില്‍ നിന്ന്‌ 6.30ന്‌ പുറപ്പെട്ട്‌ ദമ്മാമില്‍ 8.55ന്‌ എത്തിച്ചേരും. ജി8 60 ദമ്മാമില്‍ നിന്ന്‌ 9.55ന്‌ പുറപ്പെട്ട്‌ കണ്ണൂരില്‍ െവെകിട്ട്‌ 5 മണിക്കും എത്തും.

..