ഹൈദരാബാദ് ഏറ്റുമുട്ടല്‍; തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു
ഹൈദരാബാദ്: തെലങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി എട്ടംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു.
ഏറ്റുമുട്ടല്‍ കൊലയ്‌ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.ദേശീയ മനുഷ്യാവകാശ കമ്മീഷന് സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണ്.


0 Comments