ആറളം വന്യജീവി സങ്കേതത്തിൽ 16, 17 തീയ്യതികളിൽ ഫിഷ് സർവ്വേ: വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു.
2019 ഡിസംബർ 16, 17 തീയ്യതികളിലായി ആറളം വന്യജീവി സങ്കേതത്തിൽ ഫിഷ്
സർവ്വേ നടത്തുന്നു. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പുതുതലമുറയിൽ
അവബോധം നൽകുക എന്ന ഉദ്ദേശത്തോടു കൂടി മുൻ വർഷങ്ങളിൽ നിന്ന്
വ്യത്യസ്ഥമായി വിദ്യാർത്ഥികൾക്കു കൂടി സർവ്വേയിൽ പങ്കെടുക്കാൻ അവസരം
നൽകുന്നു. സർവ്വേയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബി.എസ്.സി
സുവോളജി/ഫോറസ്ട്രി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു. താല്പര്യമുള്ള
വിദ്യാർത്ഥികൾ 2019 ഡിസംബർ 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി വൈൽഡ് ലൈഫ്
വാർഡൻ ഓഫീസിലോ (Ph: 0490-2493160, E-mail: ww-aralam.for @kerala.gov.in) അസി.
വൈൽഡ് ലൈഫ് വാർഡൻ ഓഫീസിലോ (Ph: 0490-2413160,
E-mail: ro-aralam.for(@kerala.gov.in, rangearalam@gmail.com) പേര് രജിസ്റ്റർ
E-mail: ro-aralam.for@kerala.gov.in, rangearalam@gmail.com) Cod Origo
ചെയ്യേണ്ടതാണ്. ഒരു കോളേജിൽ നിന്നും 5 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 4 കോളേജിന് സർവ്വേയിൽ പങ്കെടുക്കുന്നതിന് അവസരം
ലഭിക്കുന്നതാണെന്ന് വന്യ ജീവി സങ്കേതം അധികൃതർ അറിയിച്ചു.


0 Comments