വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ടി പത്മനാഭന്
വൈക്കം : വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ പന്ത്രണ്ടാമത് ബഷീര്‍ അവാര്‍ഡ് ടി.പത്മനാഭന്റെ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ.ഹരികുമാര്‍, ഡോ.എം. തോമസ് മാത്യു, കെ.സി.നാരായണന്‍, ഡോ.കെ.എസ്.രവികുമാര്‍ എന്നിവരടങ്ങിയതായിരുന്നു ജഡ്ജിംഗ് കമ്മിറ്റി. ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് തലയോലപ്പറമ്ബിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.


0 Comments