ആര്‍ത്തവ ദിവസങ്ങളില്‍ കൂലിയില്ല; മഹാരാഷ്ട്രയില്‍ 30,000 സ്ത്രീകള്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതായി കോണ്‍ഗ്രസ്
മഹാരാഷ്ട്രയിലെ കരിമ്ബിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ്. 30,000ത്തോളം സ്ത്രീകളാണ് ശമ്ബളം നഷ്ടമാകാതിരിക്കാന്‍ ഗര്‍ഭപാത്രം നീക്കം ചെയ്തതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി വേണമെന്നും മന്ത്രി നിതിന്‍ റാവത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്ത് നല്‍കുകയും ചെയ്തു. കരിമ്ബിന്‍ പാടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതുമൂലം ഇവരുടെ ആ ദിവസങ്ങളിലെ ശമ്ബളം നഷ്ടമാകുന്നു. ദിവസക്കൂലി കൊണ്ട് കുടുംബം പുലര്‍ത്തുന്ന ഇവര്ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ സ്ത്രീകള്‍ തയ്യാറായത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ഹിസ്‌റ്റെറക്ടമി ശസ്ത്രക്രിയക്ക് ഇവര്‍ വിധേയരായതായും കത്തില്‍ റാവത്ത് വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ ബീഡിലും ഒസ്മാനാബാദിലും ആയിരക്കണക്കിന് സ്ത്രീകളാണ് ശസ്ത്രക്രിയയിലൂടെ ഗര്‍ഭപാത്രം നീക്കംചെയ്തത്. ഇത് സംബന്ധിച്ച് മുന്‍പും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.


0 Comments