സമ്പൂർണ്ണ തരിശു രഹിത ഗ്രാമമായി തില്ലങ്കേരി പഞ്ചായത്ത്





തില്ലങ്കേരി ഗ്രാമപഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ  മുഴുവന്‍ തരിശ് വയലുകളും നെല്‍കൃഷിക്ക് യോഗ്യമാക്കി.  തടസ്സമായി നിന്ന ആനക്കുഴിയിലും ജില്ലാപഞ്ചായത്തിന്റെ വയല്‍ വീണ്ടെടുക്കല്‍ പദ്ധതി പ്രകാരം നെല്‍കൃഷിക്ക് അനുയോജ്യമായ വയല്‍ ആക്കിമാറ്റി.  വലിയ പരിശ്രമങ്ങള്‍ക്ക് ഒടുവില്‍ വര്‍ഷങ്ങള്‍ക്കുശേഷം നെല്‍കൃഷിക്ക്  ഒരുങ്ങിയ ആനക്കുഴി വയലിലെ ഞാറ് നടീല്‍ ഉത്സവവും ഒന്‍പത് പത്ത് വാര്‍ഡുകളുടെ തരിശുരഹിത ഗ്രാമം  പ്രഖ്യാപനവും ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു  ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷ് അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വിജയന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. ലത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഷൈമ, കൃഷി ഓഫീസര്‍ അനുപമ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ശ്രീധരന്‍, പി.കെ. രാജന്‍, എ.കെ.ശങ്കരന്‍, യു.സി.നാരായണന്‍, കെ.വി.ആശ, ടി. സതി, വി.മിനി, എന്‍.അനിഷ, പി.വി.കാഞ്ചനാ, കൃഷി അസിസ്റ്റന്റ് അനീഷ്.പി.എസ്, പി.കെ.രജീഷ്, ടി സുകുമാരന്‍, പി.വി.സഹദേവന്‍, എന്‍.സജു തുടങ്ങിയവര്‍ പങ്കെടുത്തു