നേവല്‍ അക്കാദമിയില്‍ ബി.ടെക് പ്രവേശനം ; പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം
ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 37 സീറ്റുകളാണുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അക്കാദമിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബി. ടെക്ക് കോഴ്‌സിന് പ്രവേശനം ലഭിക്കും.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം. നാലുവര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു.) യുടെ ബി.ടെക്ക് ബിരുദവും 83,448 രൂപ ശമ്ബളസ്‌കെയിലില്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും. കമാന്‍ഡര്‍ പദവി വരെ ഉയരാവുന്ന തസ്തികയാണിത്.
യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം . അപേക്ഷകര്‍ 2019 ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ എഴുതിയിരിക്കണം. ജെ.ഇ.ഇ. (മെയിന്‍) അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്രായം: 02-01-2001-നും 01-07-2008-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്‌സൈറ്റിലൂടെ നവംബര്‍ 29 മുതല്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിന് മുന്‍പായി 10 കെ.ബി.യില്‍ കുറവ് വലുപ്പമുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കണം. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 19.


0 Comments