സംസ്ഥാന പട്ടികജാതി കടാശ്വാസ കമ്മിഷന്‍ രൂപവത്കരിക്കണം




കണ്ണൂര്‍: ദീര്‍ഘ നാളായുള്ള കടബാധ്യതയും തൊഴിലില്ലായ്മയും കാരണം ദുരിതമനുഭവിക്കുന്ന പട്ടികജാതി വിഭാഗക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന് സാധുജന പരിപാലനസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പട്ടികജാതി കടാശ്വാസ കമ്മിഷന്‍ രൂപവത്കരിക്കണം. പി.നാരായണന്‍ ഉദ്ഘാടനംചെയ്തു.

ഡോ. എ.സനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. എം.മധുസൂദനന്‍, അഡ്വ. വിനോദ് പയ്യട, പ്രസന്നന്‍ പള്ളിപ്രം, എ.വി.അമൃതരാജ്, മധു പൈതലേന്‍ തുടങ്ങിയവര്‍ സംസാരിച്ചു.