പൊന്നാനിയില്‍ കടലില്‍ കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയും കണ്ടെത്തി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെയുംകണ്ടെത്തി. ഇവരെ വ്യാഴാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തിക്കും. പൊന്നാനി സ്വദേശികളായ സുല്‍ഫിക്കര്‍, മുജീബ്, ഇവരുടെ ഒരു സുഹൃത്ത് എന്നിവരെയായിരുന്നു കാണാതായത്.
അഞ്ചു ദിവസം മുമ്ബാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോയത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞ്ഇവരുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊന്നാനി തീരദേശ പൊലീസും കോസ്റ്റ് ഗാര്‍ഡുംഅന്വേഷണം നടത്തുകയായിരുന്നു.


0 Comments