തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ. ആത്മഹത്യ ചെയ്ത നിലയില്‍









ഇടുക്കി: തൃശ്ശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ.യെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഇടുക്കി കട്ടപ്പന വാഴവര സ്വദേശി അനില്‍കുമാറിനെയാണ് കട്ടപ്പനയിലെ വീട്ടുവളപ്പില്‍ വിഷം കഴിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തൃശ്ശൂരിലെ പോലീസ് അക്കാദമിയില്‍ കാന്റീന്‍ ചുമതലയാണ് അനില്‍കുമാറിനുണ്ടായിരുന്നത്. ആത്മഹത്യ ചെയ്യാനിടയായ കാരണം എന്താണെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി