ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടോരുങ്ങുമ്പോൾ വിപണിയും സജീവമാകുന്നു .
ക്രിസ്മസിനെ വരവേല്‍ക്കാന്‍ നാടോരുങ്ങുമ്പോൾ വിപണിയും സജീവമാകുന്നു . നക്ഷത്രങ്ങള്‍ മുതല്‍ പുല്‍ക്കൂടുവരെയായി വിപണികളും സജീവം. നക്ഷത്രങ്ങളും പുല്‍ക്കൂടും ആശംസാകാര്‍ഡുകളും സാന്താക്ലോസിന്റെ മുഖംമൂടികളും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ വാങ്ങി ക്രിസ്മസ് പൊടിപൊടിക്കാനുള്ള തയാറെടുപ്പിലാണ് ജനങ്ങള്‍. ഇതിന്റെ തിരക്ക് കടകളില്‍ ആരംഭിച്ചിട്ടുണ്ട്.
പേപ്പര്‍ നക്ഷത്രങ്ങള്‍ക്ക് അപ്രസക്തമായതോടെ പ്ലാസ്റ്റിക്, ഫൈബര്‍, കമനീയമായ LED നക്ഷത്രങ്ങളും വിപണിയില്‍ നിറഞ്ഞു.. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും ഇവയ്ക്ക് ആവശ്യക്കാരേറെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. നക്ഷത്രങ്ങള്‍ക്കും പുല്‍ക്കൂടുകള്‍ക്കും മാറ്റു കൂട്ടാന്‍ വിവിധ തരത്തിലുള്ള എല്‍.ഇ.ഡി. ബല്‍ബുകളും വിപണിയില്‍ എത്തിക്കഴിഞ്ഞു. വലുപ്പവും നിരകളുടെ എണ്ണവും അനുസരിച്ചാണ് ഇതിന്റെ വില. വരും ദിവസങ്ങളില്‍ ഇതിലും വ്യത്യസ്തമായ ബള്‍ബുകള്‍ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് കച്ചവടക്കാര്‍. വിവിധതരത്തിലുള്ള ട്രീകളും അലങ്കാരവസ്തുക്കളും ഇത്തവണത്തെ ക്രിസ്മസ് വിപണിയില്‍ സജീവമായിട്ടുണ്ട്.
ട്രീ അലങ്കരിക്കാനുപയോഗിക്കുന്ന വിവിധ നിറത്തിലുള്ള ബോളുകളും തോരണങ്ങളും ലഭ്യമാണ്. .സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ തയ്യാറെടുപ്പിലാണ് വായ്പാരികൾക്കൊപ്പം ജനങ്ങളും .


0 Comments