രാഹുല്‍ ഗാന്ധി എം.പി വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച ജില്ലയിലെത്തും.
മലപ്പുറം: രാഹുല്‍ ഗാന്ധി എം.പി വയനാട് ലോക്സഭ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ബുധനാഴ്ച ജില്ലയിലെത്തും.
രാത്രി കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന അദ്ദേഹം വ്യാഴാഴ്ച രാവിലെ പത്തിന് കരുവാരകുണ്ട് ഗവ. ഹൈസ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിെന്റ ഉദ്ഘാടനം നിര്‍വഹിക്കും.
11ന് വാണിയമ്ബലത്ത് വണ്ടൂര്‍ നിയോജക മണ്ഡലം യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുക്കും. 12ന് എടക്കരയില്‍ നിര്‍മിച്ച ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യും.


0 Comments