കൊട്ടിയൂർ പഞ്ചായത്തിൽ ജലസംരക്ഷണ പദ്ധതികൾക്കും, ജല ശ്രോതസുകൾ വൃത്തിയാക്കലും തുടക്കം കുറിച്ചു.
കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
ജലസംരക്ഷണ പദ്ധതികൾക്കും, ജല ശ്രോതസുകൾ വൃത്തിയാക്കലും തുടക്കം കുറിച്ചു. അമ്പായത്തോട് കുമ്പളതോട്ടിൽ അമ്പായത്തോട് സെന്റ് ജോർജ് എൽ സ്കൂളിലെ കുട്ടികളും, തൊഴിലുറപ്പ് പ്രവർത്തകരും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്നാണ് തടയണ നിർമ്മാണ മാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്തംഗങ്ങളായ തോമസ് ആമക്കാട്ട്,
എം വി . ചാക്കോ, ബിന്ദു വാഹാനി, സിസലി കണ്ണന്താനം, രാമൻ ഇടമന , സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് ജേക്കബ്, പിടിഎ പ്രസിഡന്റ് സജി കുഴികണ്ടത്തിൽ, മദർ പിടിഎ പ്രസിഡൻറ് അമ്പളി ചെറുപറമ്പിൽ, സ്കൂൾ ലീഡർ ദിയലക്ഷമി, അദ്ധ്യാപകരായ കെ.ജെ ഡോളി തുടങ്ങിയവർ നേതൃത്വം നല്കി.


0 Comments