പൊ​റോ​ട്ട ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു




ശാ​സ്താം​കോ​ട്ട: പൊ​റോ​ട്ട ക​ഴി​ക്കു​ന്ന​തി​നി​ടെ ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി യു​വാ​വ് മ​രി​ച്ചു.​വ​ട​ക്ക​ന്‍ മൈ​നാ​ഗ​പ്പ​ള്ളി ച​ക്കാ​ല പ​ടീ​റ്റ​തി​ല്‍ പ​രേ​ത​നാ​യ പ​ര​മേ​ശ്വ​ര​ന്‍ കു​ട്ടി​യു​ടെ​യും മ​ണി​യ​മ്മ​യു​ടെ​യും മ​ക​ന്‍ കെ. ​ഹ​രി​ലാ​ല്‍ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സ​മീ​പ​ത്തു​ള്ള ക​ട​യി​ല്‍ നി​ന്ന് വാ​ങ്ങി​യ പൊ​റോ​ട്ട വീ​ട്ടി​ല്‍ ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്വാ​സ​നാ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.