ആന്ധ്രപ്രദേശില്‍ മധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി
അമരാവതി: ആന്ധ്രപ്രദേശില്‍ മധ്യവയസ്കയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. കിഴക്കന്‍ ഗോധാവരി ജില്ലയിലാണ് സംഭവമുണ്ടായത്. 50 വയസുകാരിയായ വിധവയാണ് കൊല്ലപ്പെട്ടത്.
സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന മൂന്നംഗ സംഘമാണ് കുറ്റകൃത്യം നടത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ക്രൂരബലാത്സംഗത്തിനിരയായത് . സ്ത്രീയുടെ ഭര്‍ത്താവും മകനും മരിച്ചുപോയവരാണ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.


0 Comments