അടക്കാത്തോട് ടൗൺ സെന്ററിലെ , കെ.കെ.റോഡ് കോൺക്രീറ്റ് ചെയ്തു.ഉൽഘാടനം നാളെ
കേളകം: അടക്കാത്തോട് ടൗൺ സെൻററിനെ ഗവ. യു പി സ്കൂൾ പടി യുമായി ബന്ധിക്കുന്ന കെ.കെ.റോഡ് (കണ്ണഞ്ചിറ - കുന്നം റോഡ് ) കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കി.ഗ്രാമ പഞ്ചായത്ത് നാല് ലക്ഷം രൂപ ചിലവിട്ടാണ് തകർന്ന് കിടന്നിരുന്ന മൺപാത കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. പാത നാളെ വൈകുന്നേരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണൻ ഉൽഘാടനം നടത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കും.


0 Comments