പേരാവൂരില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം ; രണ്ടുപേര്‍ക്ക് പരുക്ക്
പേരാവൂര്‍: ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു . ഞായറാഴ്ച ഉച്ചയോടെ പേരാവൂര്‍ സൈറസ് ആസ്പത്രിക്ക് സമീപത്തുവച്ചാണ് സംഭവം നടന്നത് . കാരുണ്യ സ്വാശ്രയ സംഘത്തിന്റെ ആംബുലന്‍സ് നിരക്ക് കുറച്ച് ഓടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു .
പരുക്കേറ്റ മെഡികെയര്‍ ആംബുലന്‍സ് ഡ്രൈവര്‍ കേളകം വെള്ളൂന്നിയിലെ എ.വി.അരുണിനെ (28) തലശ്ശേരിയിലെ സഹകരണാസ്പത്രിയിലും കാരുണ്യ ആംബുലന്‍സ് ഡ്രൈവര്‍ കെ.എസ്.പ്രവീണിനെ (29) പേരാവൂര്‍ താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.


0 Comments