തൃശ്ശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്







തൃശ്ശൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് പരിക്ക്. പുത്തൂര്‍ എലത്തൊഴി സ്വദേശി ശീലക്കാണ് പരിക്കേറ്റത്. വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളി വീട്ടമ്മയെ വടി കൊണ്ട് തലയ്ക്കും ശരീരത്തിലും അടിക്കയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു.