പ്രതികൾ എത്ര ഉന്നതരായവരാണെങ്കിലും പോലീസ് പ്രതികളെ പിടിച്ചില്ലെങ്കിൽ ശക്തമായ സമരമെന്ന് ദേവസ്യ മേച്ചേരി.
'
കേളകം: കൊട്ടിയൂരിൽ കടകൾക്ക് തീപിടുത്ത മുണ്ടായ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമതി കേളകം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പറഞ്ഞു.രാജ്യത്തെ ഏറ്റവും മികച്ച പോലീസെന്ന് ഖ്യാദി കേട്ടിട്ടുള്ള കേരള പോലീസ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടും പിടികൂടാതെ അലംഭാവം കാണിക്കുകയാണ്. ഉടൻ പ്രതികളെ പിടിച്ചില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ വ്യാപരികളെയും അണിനിരത്തി സമരം ചെയ്യും. ജില്ല വൈസ് പ്രസിഡന്റ് പൗലോസ് കൊല്ലുവേലിൽ അദ്ധ്യക്ഷനായിരുന്നു. മേഖല പ്രസിഡൻറ് ജോർജുകുട്ടി വാളു വെട്ടിക്കൽ, ജില്ല സെക്രട്ടറി കെ. സുധാകരൻ, ജെയിംസ് വിബ്ജിയേർ, സശൻ ഉളിക്കൽ, ജോൺ കാക്കമറ്റം, റെജി കന്നുകുഴി , മത്തായി മൂലേച്ചാലിൽ, തുടങ്ങിയവർ സംസാരിച്ചു


0 Comments