നിവിൻ ജോണിനെ ആദരിച്ചു
കെഎസ്‌യു ഇരിക്കൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി ജാവലിൻ ത്രോയിൽ 11 വർഷത്തെ റെക്കോർഡ് തകർത്ത് വിജയം കരസ്ഥമാക്കിയ ആലക്കോട് സ്വദേശിയായ നിവിൻ ജോണിനെ ആദരിച്ചു കെ എസ് യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് സി ടി അഭിജിത്ത് ഷാൾ അണിയിച്ചു മൊമെന്റൊ നൽകി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു, കെഎസ് യൂ ഇരിക്കൂർ നിയോജക മണ്ഡലം അദ്ധ്യക്ഷൻ ജോസഫ് തലക്കൽ അധ്യക്ഷതവഹിച്ചു, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് ഷാജി നന്തിക്കാട്ട്,നിൽ തോമസ്, അഖിൽ വർഗീസ് അതുൽ പനയ്ക്കൽ, അക്ഷയ് തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു


0 Comments