സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചു




ജാര്‍ഖണ്ഡില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് ഷാഹുല്‍ ഹര്‍ഷന്റെ (28) മൃതദേഹം സ്വദേശമായ ആലുവ മുപ്പത്തടത്തിലെത്തിച്ചു. മുപ്പത്തടം എസ്‌എസ് ബാവാസ് വീട്ടില്‍ ബാലന്റെ മകനാണ്.

മൃതദേഹം കടുങ്ങല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ഉച്ചക്ക് രണ്ടിന് എടയാര്‍ പൊതുശ്മശാനത്തില്‍ സംസ്‌കാരം. തെരഞ്ഞെടുപ്പ് ജോലിക്കിടെ കോണ്‍സ്റ്റബിളായ ദീപേന്ദര്‍ യാദവിന്റെ വെടിയേറ്റാണ് ഷാഹുല്‍ മരിച്ചത്. ട്രെയിനില്‍ ബൊക്കാറോയിലേക്ക് പോകുമ്ബോഴായിരുന്നു സംഭവം.



മദ്യപിച്ച്‌ ബഹളം വച്ച കോണ്‍സ്റ്റബിളിനെ നിയന്തിക്കാന്‍ ശ്രമിക്കവേ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായ പുരാനന്ദ് ബുയ്യനും സംഭവത്തില്‍ കൊല്ലപ്പെട്ടു.