കൂടത്തായി കൊലപാതക പരമ്ബര: ജോളിക്കു വേണ്ടി ആളൂര്‍ വാദിക്കും




കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക​​ക്കേ​​സി​​ല്‍​ മു​​​ഖ്യ പ്ര​​​തി ജോ​​​ളി​​ക്കു ​​വേ​​ണ്ടി ആ​​​ളൂ​​​ര്‍ അ​​​സോ​​​സി​​​യേ​​​റ്റ്സ് നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​ല്കും. ഇ​​​ക്കാ​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ജോ​​​ളി ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ ജ​​​യി​​​ല്‍ സു​​​പ്ര​​​ണ്ട് താ​​​മ​​​ര​​​ശേ​​​രി ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ്മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​ക്ക് കൈ​​​മാ​​​റി. അ​​​തേ​​​സ​​​മ​​​യം, നി​​​ല​​​വി​​​ല്‍ ജോ​​​ളി​​​ക്ക് നി​​​യ​​​മ​​​സ​​​ഹാ​​​യ​​​ത്തി​​​ന് കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച അ​​ഭി​​ഭാ​​ഷ​​ക​​ന്‍ കെ. ​​​ഹൈ​​​ദ​​​ര്‍ വ​​ക്കാ​​ല​​ത്ത് ഒ​​ഴിയും.
സൗമ്യ കൊലക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയതോടെയാണ് ബിഎ ആളൂര്‍ എന്ന പേര് കേരളം ശ്രദ്ധിച്ച്‌ തുടങ്ങിയത്. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനല്‍ വക്കീലുമാരില്‍ ഒരാളാണ് ബിഎ ആളൂര്‍. അധോലോകത്തിന്റെ സ്വന്തം വക്കീല്‍ എന്നാണ് ബിഎ ആളൂരിനുളള വിളിപ്പേര്. സൗമ്യ കേസിലും ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയും വക്കാലത്തെടുത്ത് പ്രസിദ്ധനാണ് ആളൂര്‍.