ക്രി​സ്മ​സ് പു​ല്‍​ക്കൂ​ടി​ല്‍ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റു മ​രി​ച്ചു




തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് പു​ല്‍​ക്കൂ​ടി​ല്‍ ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം കാ​ര​മൂ​ട് ക​രി​മ​രം മി​ച്ച​ഭൂ​മി കോ​ള​നി​യി​ല്‍ സു​നി​ല്‍-​ആ​ശ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ സു​ജി​ത്ത് (13) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ സു​ജി​ത്ത് നി​ര്‍​മി​ച്ച പു​ല്‍​ക്കൂ​ട്ടി​ല്‍ വൈ​ദ്യു​തി ദീ​പാ​ല​ങ്കാ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​യ​ല്‍​വാ​സി​യാ​ണ് സു​ജി​ത്ത് ഷോ​ക്കേ​റ്റ് കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച ശേ​ഷം സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. വെ​ള്ള​റ​ട വേ​ലാ​യു​ധ​പ്പ​ണി​ക്ക​ര്‍ മെമ്മോ​റി​യ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്ക്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണു സു​ജി​ത്ത്. സു​ജി​ത്തി​ന്‍റെ പി​താ​വും മാ​താ​വും ഒ​പ്പ​മി​ല്ല. മു​ത്ത​ശി​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സം. ഇ​വ​ര്‍ തൊ​ഴി​ലു​റ​പ്പു പ​ണി​ക്കു പോ​യി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.