മു​സ്ലിം​ക​ള്‍​ക്ക് നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ണ്ട്, ഹി​ന്ദു​ക്ക​ള്‍​ക്ക് ഒ​രു രാ​ജ്യ​വു​മി​ല്ല: ഗഡ്കരി



ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു പ്ര​തി​രോ​ധം തീ​ര്‍​ത്ത് മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. രാ​ജ്യ​ത്തെ ഒ​രു മു​സ്ലിം പൗ​ര​നും ബി​ജെ​പി എ​തി​ര​ല്ലെ​ന്നും ചി​ല രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭ​യം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു.

ലോ​ക​ത്തു മു​സ്ലിം​ക​ള്‍​ക്കാ​യി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍ ഹി​ന്ദു​ക്ക​ള്‍​ക്കാ​യി ഒ​രു രാ​ജ്യം പോ​ലു​മി​ല്ല. മു​ന്പു ഹി​ന്ദു രാ​ജ്യ​മാ​യി നേ​പ്പാ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഒ​രൊ​റ്റ രാ​ജ്യം​പോ​ലും ഹി​ന്ദു​ക്ക​ള്‍​ക്കാ​യി ഇ​ല്ല. അ​പ്പോ​ള്‍ ഹി​ന്ദു​ക്ക​ളും സി​ഖ് മ​ത​ക്കാ​രും എ​വി​ടെ പോ​കും? മു​സ്ലിം​ക​ള്‍​ക്ക് പൗ​ര​ത്വം ല​ഭി​ക്കു​ന്ന നി​ര​വ​ധി മു​സ്ലിം രാ​ജ്യ​ങ്ങ​ളു​ണ്ടെ​ന്നും ഗ​ഡ്ക​രി പ​റ​ഞ്ഞു. ഒ​രു ചാ​ന​ല്‍ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ഗ​ഡ്ക​രി​യു​ടെ പ്ര​തി​ക​ര​ണം.

പൗ​ര​ത്വ നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഗ​ഡ്ക​രി ആ​രോ​പി​ച്ചു.