കേരളത്തിലേയ്ക്ക് കടത്തിയ 13 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി
കാസര്‍കോഡ് : രേഖകളില്ലാതെ കേരളത്തിലേയ്ക്ക് കടത്തിയ 13 കിലോ വെള്ളി ആഭരണങ്ങള്‍ പിടികൂടി. രാജസ്ഥാന്‍ സ്വദേശി തരുണ്‍ ടാമാണ് ആഭരണങ്ങളുമായിഅറസ്റ്റിലായത്. മഞ്ചേശ്വരം ചെക്പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ആഭരണങ്ങള്‍ പിടികൂടിയത്. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍.
ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലെ വില്‍പനകേന്ദ്രത്തിലെത്തിക്കാനായാണ് വെള്ളി ആഭരണങ്ങള്‍ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലെ പല ജ്വല്ലറികളിലേക്കും നികുതി വെട്ടിച്ച് ആഭരണങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ അംഗമാണ് തരുണെന്നാണ് നിഗമനം. പിടികൂടിയ ആഭരണങ്ങളും പ്രതി തരുണിനേയും എക്സൈസ് സംഘം ചരക്ക് സേവന നികുതി വകുപ്പിന് കൈമാറി.


0 Comments