തേങ്ങല്‍ ഉള്ളിലൊതുക്കി ദര്‍ശിന് യാത്രാമൊഴി




കല്യാശ്ശേരി: ഒരുനിമിഷത്തെ ശ്രദ്ധ വിട്ടപ്പോള്‍ മരണക്കയത്തിലേക്ക് ആഴ്ന്നിറങ്ങിയ പിഞ്ചുബാലന്‍ ദര്‍ശിന് നാടാകെ കണ്ണീരില്‍കുതിര്‍ന്ന വിട നല്‍കി. ശനിയാഴ്ച ഉച്ചയോടെ അമ്മയോടൊപ്പം കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്ബ് കാമ്ബസിലെത്തി കളിക്കുന്നതിനിടയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ നിര്‍മിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ദര്‍ശ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ തളിപ്പറമ്ബ് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അമ്മയുടെ തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ വിവിധ സ്ഥലങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

ഉച്ചയ്ക്ക് 12-30 മണിയോടെ പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തില്‍ സംസ്കാരം നടത്തി. ടി.വി.രാജേഷ് എം.എല്‍.എ., ആന്തൂര്‍ നഗരസഭാ ചെയര്‍ പേഴ്സണ്‍ പി.കെ.ശ്യാമള, കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ വി.എ. വില്‍സണ്‍, പി.സന്തോഷ്‌കുമാര്‍ തുടങ്ങി നിരവധിപേര്‍ കല്യാശ്ശേരിയിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി.

കല്യാശ്ശേരി അഞ്ചാംപീടിക മാര്യാംഗലത്തിന് സമീപത്തെ കണ്ണൂര്‍ സെയ്‌ന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ പി.വി.രഘുനാഥിന്റെയും കണ്ണൂര്‍ സര്‍വകാശാല മാങ്ങാട്ടുപറമ്ബ് കാമ്ബസ് ജീവനക്കാരി സ്മിതയുടെയും മകനാണ് ദര്‍ശ്. കണ്ണൂര്‍ സെയ്‌ന്റ് മൈക്കിള്‍സിലെ യു.കെ.ജി. വിദ്യാര്‍ഥിയാണ്. ശനിയാഴ്ച നഴ്സറി ക്ലാസിന് അവധിയായതിനാല്‍ വീട്ടില്‍ തനിച്ചാകുന്നത് ഒഴിവാക്കാന്‍ അമ്മയോടൊപ്പം ഓഫീസില്‍ എത്തിയപ്പോള്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. പിതാവ് വീട്ടിലെത്തിയ കാര്യം അമ്മയോട് ഫോണിലൂടെ സംസാരിക്കുന്നത് കേട്ട ഉട