ബ്രണ്ണനിലെ സിന്തറ്റിക് ട്രാക്ക്: നിര്‍മാണപുരോഗതി പരിശോധിച്ചു
ധര്‍മടം: ഗവ. ബ്രണ്ണന്‍ കോളേജില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ് ) നിര്‍മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെ പ്രവൃത്തിയുടെ പുരോഗതി ഉദ്യോഗസ്ഥസംഘവും ജനപ്രതിനിധികളും പരിശോധിച്ചു.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലന്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്കര്‍, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്‍ഡ്യ റീജണല്‍ ഡയറക്ടര്‍ ഡോ. ജി.കിഷോര്‍, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ ശ്യാംലാല്‍, ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ. മുരളീധരന്‍ നായര്‍, ധര്‍മടം പഞ്ചായത്ത് പ്രസിഡന്റ് സി.പി.ബേബിസരോജ, വൈസ് പ്രസിഡന്റ് പൊലപ്പാടി രമേശന്‍, വാര്‍ഡ് അംഗം ദിവ്യ ചെള്ളത്ത്, സായി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രംജിത്ത് ലാല്‍, കരാറെടുത്ത കമ്ബനിയായ ശിവനരേഷ് സ്പോര്‍ട്സിന്റെ പ്രോജക്‌ട് ഡയറക്ടര്‍ രാജന്‍, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിനിധി കെ.പ്രദീപന്‍, കായിക വിദ്യാഭ്യാസ വകുപ്പ് മേധാവി ഡോ. കെ.പി.പ്രശോഭിത്ത്, പ്രൊഫ. ജിനോ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
400 മീറ്ററില്‍ എട്ട് ലൈന്‍ സിന്തറ്റിക് ട്രാക്, ഇന്‍ഡോര്‍ ഹാള്‍, ഫുട്ബോള്‍, വോളിബോള്‍, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ജിംനേഷ്യം എന്നിവയും ഹോസ്റ്റലും ഉള്‍പ്പെടുന്ന പദ്ധതിയാണ് ബ്രണ്ണനില്‍ നടപ്പാക്കുന്നത്. എട്ടുകോടി രൂപയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സിന്തറ്റിക് ട്രാക്ക് ഘടിപ്പിക്കുന്നതിനുള്ള ബിറ്റുമിന്‍ കോണ്‍ക്രീറ്റാണ് നടന്നുകൊണ്ടിരിക്കുന്നത്. ഫുട്ബോള്‍ ഗ്രൗണ്ടില്‍ പുല്ലുപിടിപ്പിക്കാനുള്ള പ്രവൃത്തി പൂര്‍ത്തിയായി. സിന്തറ്റിക് ട്രാക്കും ഫുട്ബോള്‍ സ്റ്റേഡിയവും ഫ്രെബ്രുവരിയോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു.


0 Comments