ഉള്ളിക്ക്‌ അമിതവില ഈടാക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ കേസെടുത്തു





കൊല്ലം : ദേശീയതലത്തില്‍ വിപണനശൃംഖലയുള്ള സൂപ്പര്‍ മാര്‍ക്കറ്റിന്റെ കൊട്ടിയത്തെ ഷോപ്പില്‍ ചെറിയ ഉള്ളിക്കും സവാളയ്ക്കും അമിതവില ഈടാക്കുന്നതായി കണ്ടെത്തല്‍ . സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അമിത വില ഈടാക്കുന്നത് കണ്ടെത്തിയത് . ചെറിയ ഉള്ളി കിലോക്ക്‌ 159 രൂപയ്ക്കും സവാള 104 രൂപയ്ക്കുമാണ് ഇവിടെ വില്‍ക്കുന്നത്. ചെറിയ ഉള്ളിക്ക്‌ 120 രൂപയും സവാളയ്ക്ക് 100 രൂപയുമാണ് വില. സ്ഥാപനത്തിന്റെ പേരില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കേസ്‌ രജിസ്റ്റര്‍ ചെയ്തു .

റേഷനിങ്‌ ഇന്‍സ്പെക്ടര്‍മാരായ എ.ഹുസൈന്‍, ആര്‍.അനിയന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ കെ.ജി.സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .