ഉത്തരേന്ത്യ അതിശൈത്യത്തില്‍; 34 ട്രെയിനുകള്‍ റദ്ദാക്കി


ന്യൂഡല്‍ഹി: ഉ​ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത്​ അഞ്ച്​ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗര്‍, പാലം, സഫ്ദര്‍ജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിതി രൂക്ഷം.

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്​ മൂലം ദൃശ്യപരിധി കുറഞ്ഞതിനാല്‍ പുലര്‍ച്ചെ ഇറങ്ങുന്ന വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ഡല്‍ഹിയില്‍ നിന്നുള്ള 34 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.

പഞ്ചാബ്​, ഹരിയാന, ഉത്തര്‍പ്രദേശ്​, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും അതിശൈത്യമാണ്​ അനുഭവപ്പെടുന്നത്​. വടക്ക്​ പടിഞ്ഞാറന്‍ മധ്യപ്രദേശിലും കഠിനമായ തണുപ്പാണ്​.

സാധാരണ ഡിസംബര്‍ 25 മുതല്‍ ജനുവരി 15 വരെയാണ് ഡല്‍ഹിയില്‍ തണുപ്പ് കൂടാറുള്ളത്. ഇത്തവണ പതിവ് തെറ്റി, ഡിസംബര്‍ പതിന്നാല് മുതല്‍ അതികഠിനമായ തണുപ്പും മൂടല്‍ മഞ്ഞുമാണ്​ അനുഭവപ്പെടുന്നത്​. കാലാവസ്ഥയിലുണ്ടായ മാറ്റം ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്​.