മലയാള സിനിമയിലെ ലിംഗവിവേചനം; ജ​സ്റ്റീ​സ് ഹേ​മ കമ്മീ​ഷ​ന്‍ ഇന്ന് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും


തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ഹേ​മ ക​മ്മീ​ഷ​ന്‍ ഇ​ന്ന് സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. ജ​സ്റ്റീ​സ് ഹേ​മ, ന​ടി​മാ​രാ​യ ശാ​ര​ദ, കെ.​ബി.​വ​ത്സ​ല കു​മാ​രി എ​ന്നി​വ​രാ​ണ് ക​മ്മീ​ഷ​നി​ലെ അം​ഗ​ങ്ങ​ള്‍.‌ കൊ​ച്ചി​യി​ല്‍ ന​ടി​ക്ക് എ​തി​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ ശേ​ഷ​മാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ലെ വ​നി​താ​കൂ​ട്ടാ​യ്മ​യാ​യ വി​മ​ണ്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യി​രു​ന്നു അ​ത്. ക​ള​ക്ടീ​വി​ലെ അം​ഗ​ങ്ങ​ള്‍ സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​യെ കാ​ണു​ക​യും സി​നി​മ​യു​ടെ അ​ര​ങ്ങ​ത്തും അ​ണി​യ​റ​യി​ലും സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന ലിം​ഗ​വി​വേ​ച​ന​ങ്ങ​ള​ക്കു​റി​ച്ച്‌ അ​ദേ​ഹ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ക​മ്മീ​ഷ​നെ വെ​ച്ച​ത്. തൊ​ഴി​ല്‍ സു​ര​ക്ഷ​യും മ​തി​യാ​യ വേ​ത​ന​വും ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ ശി​പാ​ര്‍​ശ​യു​ണ്ടാ​കും എ​ന്നാ​ണ് പ്രതീക്ഷിക്കുന്നത്.