ഡല്‍ഹി വിമാനത്താവളത്തില്‍ 23 ലക്ഷത്തി​െന്‍റ സ്വര്‍ണം പിടിച്ചു; യാത്രക്കാരന്‍ അറസ്​റ്റില്‍


ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന്​ 23.85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി.

ഹോ​ങ്കോങ്ങില്‍ നിന്ന്​ എത്തിയ യാത്രക്കാര​​െന്‍റ ദേഹത്ത്​ ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് കസ്​റ്റംസ്​ വിഭാഗം​ പിടിച്ചത്​. ഇയാളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ഇപ്പോള്‍ അറസ്​റ്റിലായ വ്യക്തി നേരത്തേ 43.71 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നുവെന്ന്​ ഡല്‍ഹി കസ്​റ്റംസ്​ വിഭാഗം അറിയിച്ചു.