സംസ്​ഥാനത്തെ 32 ശതമാനം യുവാക്കള്‍ മദ്യത്തിനും ലഹരിക്കും അടിമകളെന്ന്​ പൊലീസ്



കൊ​ച്ചി: സം​സ്​​ഥാ​ന​ത്തെ 31.8 ശ​ത​മാ​നം യു​വ​ജ​ന​ങ്ങ​ള്‍ മ​ദ്യം, പു​ക​വ​ലി, പാ​ന്‍​പ​രാ​ഗ്, ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്​ അ​ടി​മ​ക​ളാ​ണെ​ന്ന്​ പൊ​ലീ​സ്​ ഹൈ​കോ​ട​തി​യി​ല്‍. ക​ഞ്ചാ​വ്, ച​ര​സ്, ബ്രൗ​ണ്‍ ഷു​ഗ​ര്‍, ഹെ​റോ​യി​ന്‍, എ​ല്‍.​എ​സ്.​ഡി തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ചാ​ര​ത്തി​ലു​ള്ള ല​ഹ​രി മ​രു​ന്നു​ക​ള്‍. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​മീ​പ​ത്തെ ല​ഹ​രി ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 627 കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​താ​യും ഐ.​ജി പി.​വി​ജ​യ​ന്‍ സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്ത് ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി മു​ന്‍ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍ എ​ഴു​തി​യ ക​ത്തും ചി​ല മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളും പ​രി​ഗ​ണി​ച്ച്‌​ ഹൈ​കോ​ട​തി സ്വ​മേ​ധ​യാ സ്വീ​ക​രി​ച്ച ഹ​ര​ജി​യി​ലാ​ണ്​ വി​ശ​ദീ​ക​ര​ണം.

ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ജേ​ണ​ല്‍ ഒാ​ഫ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ ആ​ന്‍​ഡ്​​ പ​ബ്ലി​ക് ഹെ​ല്‍​ത്ത് 2017ല്‍ ​ത​യാ​റാ​ക്കി​യ സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ളാ​ണ്​ വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. സ്കൂ​ള്‍ -കോ​ള​ജ് പ​രി​സ​ര​ത്തെ ല​ഹ​രി​വി​ല്‍​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2017ല്‍ 182​ഉം 2018ല്‍ 222​ഉം കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തി​ട്ടു​ണ്ട്.

2019 ഒ​ക്ടോ​ബ​ര്‍ വ​രെ 223 കേ​സാ​ണ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. സം​സ്ഥാ​ന​ത്തെ ല​ഹ​രി​ക്കേ​സു​ക​ള്‍ 2017ല്‍ 9244​ഉം അ​റ​സ്​​റ്റി​ലാ​യ​വ​ര്‍ 9359ഉം ​ആ​യി​രു​ന്നു. 2018ല്‍ ​കേ​സു​ക​ള്‍ 8700ഉം ​അ​റ​സ്​​റ്റു​ക​ള്‍ 9521ഉം ​ആ​യി. 2019 ഒ​ക്ടോ​ബ​ര്‍ വ​രെ 8028 കേ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു. ഇ​ക്കാ​ല​യ​ള​വി​ല്‍ 8867 പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ബം​ഗാ​ള്‍, അ​സം, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ളി​ല്‍​നി​ന്നാ​ണ്​ ല​ഹ​രി മ​രു​ന്നു​ക​ള്‍ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. പു​തു​ത​ല​മു​റ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ഗോ​വ​യു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ വ​രു​ന്നു. വി​ത​ര​ണ​ശൃം​ഖ​ല ത​ക​ര്‍​ത്തും ആ​വ​ശ്യം കു​റ​ച്ചു​െ​കാ​ണ്ടു​വ​ന്നും ല​ഹ​രി ഉ​പ​യോ​ഗം ക്ര​മേ​ണ ഇ​ല്ലാ​താ​ക്കാ​നാ​ണ്​ ശ്ര​മ​മെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​യു​ന്നു.