ബാബരി പള്ളിക്ക് സ്ഥലങ്ങള്‍ കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ലഖ്നോ: അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ബാബരി പള്ളിക്കായി ഭൂമി കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കെണ്ടത്തിയിരിക്കുന്നത്.
അയോധ്യയിലെ പുണ്യസ്ഥലം എന്ന് കരുതപ്പെടുന്ന ഇടത്തില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള സ്ഥലങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. പള്ളിക്ക് അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോര്‍ഡിെന്റ നിര്‍ദേശപ്രകാരമായിരിക്കും തെരഞ്ഞെടുക്കുക.
നവംബര്‍ ഒമ്ബതിലെ സുപ്രീകോടതി ഉത്തരവ് പ്രകാരം അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് കൈമാറും. മൂന്നു മാസത്തിനുള്ളില്‍ മുസ്ലിംകള്ക്ക് പള്ളിക്കായി അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. എന്നാല്‍ ഭൂമി സ്വീകരിക്കേണ്ടെന്ന പൊതു നിലപാടിലാണ് മുസ്ലിം സംഘടനകള്‍.
1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനും തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ പള്ളി നിര്‍മിക്കാന്‍ നല്‍കണമെന്നുമാണ് നവംബര്‍ ഒമ്ബതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച 19 പുനഃപരിശോധന ഹരജികളും ഡിസംബര്‍ 12 ന് ചീഫ് ജസ്റ്റിസ്റ്റ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു.


0 Comments