പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നിസ്‌കരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് സംരക്ഷണം തീര്‍ത്ത് സുഹൃത്തുക്കള്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മതത്തിന്റെ വസ്ത്രത്തിന്റെയും ആചാരങ്ങളുടെയും ഇന്ത്യയിലെ ജനങ്ങളെ വേര്‍പിരിക്കാന്‍ ഒരു നിയമത്തിനും സാധ്യമല്ലെന്ന് തെളിയിച്ചു കൊണ്ട് രാജ്യം തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും രാജവ്യാപകമായി അലയടിക്കുമ്ബോള്‍ ദില്ലിയില്‍ നിന്നുള്ള മനോഹരമായ കാഴ്ച്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ചിനിടെ മുസ്ലിം സഹോദരങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സൗകര്യമൊരുക്കി നല്‍കുന്ന വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ കയ്യടി വാങ്ങിക്കൂട്ടുകയാണ്.
നറുറോഡില്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നിസ്‌കരിക്കുന്ന മുസ്ലിം സുഹൃത്തുക്കള്‍ക്ക് കൈകള്‍ കോര്‍ത്ത് മനുഷ്യമതില്‍ തീര്‍ത്ത് സംരക്ഷണം ഉറപ്പാക്കുന്ന മറ്റുമതസ്ഥരുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധിയാളുകളാണ് വിദ്യാര്‍ത്ഥികളെ അനുമോദിച്ച് രംഗത്തെത്തിയിട്ടുള്ളത്.


0 Comments