നെല്ലൂന്നിയിൽ ഓട്ടോയും ഇന്നോവയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്
മട്ടന്നൂർ:ഉരുവച്ചാൽ- നെല്ലൂന്നിയിൽ ഓട്ടോയും ഇന്നോവയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്.വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവയും ഉരുവച്ചാലിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ ഫയർ എത്തിയാണ് പുറഞ്ഞെടുത്തത്. ഉരുവച്ചാലിൽ നിന്നും സർവീസ് നടത്തുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.


0 Comments