ജാതി വേര്‍തിരിവ് അവസാനിപ്പിക്കണം; ജാതിചിന്തയെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യണം: ഉപരാഷ്ട്രപതി
ജാതിയുടെ പേരിലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജാതിചിന്തയെ സമൂഹത്തില്‍നിന്ന് ഉന്മൂലനം ചെയ്യണം. ഹിന്ദുവായി ജനിച്ച ശ്രീനാരായണഗുരു ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യം കാട്ടിയില്ലെന്നും 87--ാമത് ശിവഗിരി തീര്‍ഥാടനം ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു. വിവേചനമില്ലാത്ത ജാതിരഹിത സമൂഹമാകണം ഭാവിയിലെ ഇന്ത്യ. അതിന് നിയമനിര്‍മാണംകൊണ്ടുമാത്രം കഴിയില്ല. രാഷ്ട്രീയ ഇച്ഛാശക്തിയും ഭരണനൈപുണ്യവും വേണം. ശ്രീനാരായണ ഗുരു എല്ലാ മതങ്ങളെയും ഒരുപോലെ കണ്ടു. ഗുരുവിന്റെ ചിന്തകള്‍ ജീവിതത്തില്‍ പകര്‍ത്തണം. ഭാവി ഇന്ത്യ ജാതി-രഹിതവും -വര്‍ഗ-രഹിതവുമായിരിക്കണം.
പട്ടികവിഭാഗങ്ങളെയടക്കം ചേര്‍ത്തുനിര്‍ത്തിയാല്‍മാത്രമേ തൊട്ടുകൂടായ്‌മ അടക്കമുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കാനാകൂ. അറിവ് സമ്ബാദിക്കുന്നതിലും അത് പകര്‍ന്നുനല്‍കുന്നതിലും ഗുരു വലിയ ഉത്സാഹം കാട്ടി. ആശയങ്ങളെ ബൗദ്ധികതലത്തില്‍ എത്തിച്ചു. ജാതിഭേദവും മതദേഷ്വവും പാടില്ലെന്ന ഗുരുവചനങ്ങള്‍ എക്കാലത്തും പ്രസക്തമാണ്. ജാതി ചോദിക്കരുതെന്നും പറയരുതെന്നും ചിന്തിക്കരുതെന്നും സമൂഹത്തെ പഠിപ്പിക്കാനും ശ്രീനാരായണ ഗുരു അക്ഷീണം പ്രയത്‌നിച്ചെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
മലയാളത്തില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണം
മാതൃഭാഷയായ മലയാളത്തില്‍ സംസാരിക്കുന്നതില്‍ അഭിമാനിക്കണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വീട്ടിലും മറ്റു മലയാളികളോടും മലയാളത്തില്‍മാത്രം സംസാരിക്കുക.
മലയാളം അറിയാത്തവരോടുമാത്രമേ മറ്റു ഭാഷകളില്‍ സംസാരിക്കാവൂവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലയാളത്തിലായിരുന്നു പ്രസംഗത്തിന്റെ തുടക്കം.
മാതൃഭാഷ കണ്ണിലൂടെയുള്ള കാഴ്ചയാണ്. മറ്റു ഭാഷകള്‍ കണ്ണടമാത്രവും. കണ്ണിന് കാഴ്ചയില്ലെങ്കില്‍ കണ്ണടകൊണ്ട് എന്തു കാര്യം. മറ്റു ഭാഷകള്‍ പഠിക്കുന്നതില്‍ തെറ്റില്ല പക്ഷേ, മാതൃഭാഷയെ മറക്കരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.


0 Comments