പൊലീസുകാരന്റെ മരണം; ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്








ഇടുക്കിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പൊലീസുകാരന്റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂര്‍ പൊലീസ് അക്കാദമി എസ്‌ഐയും ഇടുക്കി വാഴവര സ്വദേശിയുമായ അനില്‍ കുമാറാണ് മരിച്ചത്.
ജോലി ഭാരവും സഹപ്രവര്‍ത്തകരുടെ മാനസിക പീഡനവുമാണ് മരണകാരണമെന്ന് വ്യക്തമാക്കിയുള്ള അനില്‍ കുമാറിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത് വന്നു. ഒരു എഎസ്‌ഐ ഉള്‍പ്പടെ നാല് പൊലീസുകാര്‍ മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം.

ആരോപണം തൃശൂര്‍ പോലീസ് അക്കാദമിയിലെ എഎസ്‌ഐ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ്. അക്കാദമിയിലെ കാന്റീന്‍ നടത്തിപ്പിന്റെ ചുമതല അനില്‍ കുമാറിനായിരുന്നു. അവിടത്തെ ക്രമക്കേടുകളും മാനസിക സമ്മര്‍ദത്തിന് കാരണമായി. കാന്റീനിലെ കാഷ്യര്‍ എഎസ്‌ഐ രാധാകൃഷ്ണനാണ്. കാന്റീന്‍ നടത്തിപ്പിലെ സാമ്ബത്തിക തിരിമറി അന്വേഷിക്കണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.