ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം; 3 പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മൂന്ന് മാസത്തോളം പീഡിപ്പിച്ച ശേഷം തീകൊളുത്തി
നാടിനെ നടുക്കി ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും കൂട്ടബലാത്സംഗം. മൂന്ന്‌പേര്‍ ചെര്‍ന്ന് പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയ തീകൊളുത്തി. സംഭവത്തില്‍ 3 പ്രതികള്‍ അറസ്റ്റിലായി.
80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
ഇതിന് പ്രതികാരമായാണ് അക്രമമെന്ന് പൊലീസ് പറയുന്നു. കൂട്ടബലാല്‍സംഗം ചെയ്തതിനു ശേഷം തീകൊളുത്തുകയായിരുന്നു.


0 Comments