മനം മടുത്തു; ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഫെയ്‌സ്ബുക്ക് വീഡിയോയുമായി ഫിറോസ് കുന്നും പറമ്പിൽ




കൊച്ചി: ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച്‌ ഫിറോസ് കുന്നുംപറമ്ബില്‍. ഫെയ്‌സ്ബുക്കിലൂടെയാണ് ഫിറോസ് ഇക്കാര്യം പ്രഖ്യാപിച്ചത്.

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ഫിറോസ് പറഞ്ഞു. തനിക്കൊരു കുടുംബം ഉണ്ടെന്ന് പോലും ചിന്തിക്കാത്ത തരത്തിലാണ് ഓരോ ആരോപണങ്ങള്‍ ഉയരുന്നത്. ഇനി വയ്യ, സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഫിറോസ് കുന്നുംപറമ്ബില്‍ ഇനി വരില്ലെന്ന് ഇന്ന് നടത്തിയ ലൈവിലൂടെ അദ്ദേഹം പറഞ്ഞു. ഇതുവരെ നിങ്ങള്‍ എനിക്ക് നല്‍കിയ സ്‌നേഹത്തിന് നന്ദി. എന്നെ ചേര്‍ത്ത് പിടിച്ച പ്രവാസികളോടും ഒരായിരം നന്ദിയെന്ന് ഫിറോസ് പറഞ്ഞു.