നെടുമ്പാശേരിയിൽ വന്‍ സ്വര്‍ണവേട്ട; 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരന്റെ കയ്യില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഇയാള്‍ മസ്ക്കറ്റില്‍നിന്നാണ് എത്തിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ഐയും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.



0 Comments